പന്തളം: കുളനടയിൽ ആർഎസ്എസ് ജില്ലാ വ്യവസ്ഥ പ്രമുഖ്. പി. ജി. ബിനുവിന് നേരേ പോലീസ് അതിക്രമം കാട്ടിയതിനേ തുടർന്ന് സംഘർഷം.സംഘപരിവർ പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ എംസി റോഡിലൂടെ കടന്നുപോകുന്നതിന് മുൻപ് കുളനടയിൽ നിൽക്കുകയായിരുന്ന പി. ജി. ബിനുവിനെ കൊടുമൺ എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് ആരോപണം, ഇന്നലെ രാത്രി 8:30 ഓടെ ജംഗ്ഷനിൽ ആയിരുന്നു സംഭവം. പോലീസ് ജാതി പറഞ്ഞ് പ്രവർത്തകരോട് തട്ടിക്കയറിയതായും ആരോപണമുണ്ട്.
സംഭവം അറിഞ്ഞ് അടൂർ ഡിവൈഎസ്പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്ത് എത്തി. മുഖ്യമന്ത്രി ഇരവിപേരൂരിലെ ചടങ്ങ് പൂർത്തീകരിച്ച് എംസി റോഡിലൂടെ തിരികെ തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു.
സംഭവം അറിഞ്ഞ സ്ഥലത്ത് എത്തിയ സംഘപരിവാർ പ്രവർത്തകർ,മുഖ്യമന്ത്രി കടന്നുപോയശേഷം എംസി റോഡിൽ വാഹന ഗതാഗതം തടസപ്പെടുത്തി .പോലീസുമായി പലതവണ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. മുദ്രാവാക്യം വിളിച്ച് സംഘപരിവാർ പ്രവർത്തകർ സ്ഥലത്തു സംഘടിക്കുകയായിരുന്നു.